ടെഡ്രോസ് അദാനോമിനെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് വീണ്ടും നാമ നിർദ്ദേശം ചെയ്ത് ജർമനിയും ഫ്രാൻസും


ജനീവ: ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് എത്യോപ്യക്കാരനായ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വീണ്ടും നിയമിക്കുന്നതിനു ജർമനിയും ഫ്രാൻസും നാമനിർദേശം ചെയ്തു. യൂറോപ്യൻ യൂണിയനും പിന്തുണ നൽകുമെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കി. വരുന്ന മേയിൽ നടക്കുന്ന സംഘടനാ വാർഷിക യോഗത്തിലായിരിക്കും അടുത്ത അഞ്ചു വർഷത്തേക്കുള്ള മേധാവിയെ തെരഞ്ഞെടുക്കുക. ലോകാരോഗ്യ സംഘടനാ മേധാവി സ്ഥാനത്തേക്കു മത്സരിക്കുന്നയാളെ സ്വന്തം രാജ്യമാണു സാധാരണ നാമനിർദേശം ചെയ്യാറുള്ളത്.  ഇതാദ്യമായാണ് ലോകാരോഗ്യ സംഘടന മേധാവി സ്ഥാനത്തേക്ക് ഒരാളെ മറ്റൊരു രാജ്യം നാമനിർദേശം ചെയ്യുന്നത്. 

എത്യോപ്യൻ സർക്കാരും ടിഗ്രെയ് വിമതരും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിൽ പ്രധാനമന്ത്രി അബിയ് അഹമ്മദിനെ ടെഡ്രോസ് വിമർശിച്ചിരുന്നു.  2017ൽ മുതൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ സ്ഥാനം വഹിക്കുകയാണ് ടെഡ്രോസ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരേ ശബ്ദമുയർത്താത്തതിന്‍റെ പേരിൽ ഡോണൾഡ് ട്രംപ് ഭരണകൂടം ടെഡ്രോസിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

You might also like

Most Viewed