അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് ബ്രിട്ടൻ


ലണ്ടൻ: താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് ബ്രിട്ടൻ. യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറിലെത്തിയ അഫ്ഗാൻ പൗരൻമാരെ കണ്ടശേഷമായിരുന്നു ഡൊമിനിക്കിന്‍റെ പ്രതികരണം. പ്രതിസന്ധി നേരിടുന്ന അഫ്ഗാൻ ജനതയ്ക്ക് മാനുഷികപരിഗണന നൽകാനും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ബ്രിട്ടൻ തങ്ങളുടെ പ്രവർത്തനം തുടരുമെന്നും ഡൊമനിക്ക് കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed