അഫ്ഗാനിസ്ഥാനിൽ നിന്ന് 17,000 പേരെ രക്ഷപെടുത്തിയതായി യുഎസ് സൈന്യം
വാഷിംഗ്ടൺ ഡിസി: താലിബാൻ ഭീകരർ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽ നിന്നും ഏകദേശം 17,000 പേരെ യുഎസ് സൈന്യം രക്ഷപെടുത്തിയതായി റിപ്പോർട്ട്. പെന്‍റഗൺ വക്താവ് മേജർ ജനറൽ ഹാങ്ക് ടെയ്‌ലറാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 14 മുതലാണ് ആളുകളെ രാജ്യത്തിന് പുറത്തെത്തിക്കാൻ സൈന്യം ശ്രമം ആരംഭിച്ചത്.
താലിബാൻ ഭീകരർ അഫ്ഗാൻ കീഴടക്കാൻ ആരംഭിച്ചപ്പോൾ തന്നെ യുഎസ് സൈന്യം 2,500 പൗരന്മാരെ രാജ്യത്തു നിന്നും രക്ഷപെടുത്തിയെന്നും ടെയ്‌ലർ പറഞ്ഞു. അഫ്ഗാനിൽ നിന്നുള്ളവരെ അമേരിക്കയിൽ എത്തിക്കുന്നതിന് മുന്‍പ് കൃത്യമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
