ജപ്പാനിൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിൽ വൻ തുക മോഷണം പോയി


ടോക്കിയോ: ജപ്പാനിലെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആയ ലിക്വിഡിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ 9.7 കോടി ഡോളർ വരുന്ന തുക മോഷണം പോയി.  ബിറ്റ്കോയിൻ, ഇഥേറിയം തുടങ്ങിയ കറൻസികൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മോഷ്ടിക്കപ്പെട്ട കറൻസികൾ ഏങ്ങോട്ടാണു നീക്കുന്നതെന്ന് നിരീക്ഷിച്ചുവരുകയാണെന്നും തിരിച്ചുപിടിക്കാൻ മറ്റ് എക്സ്ചേഞ്ചുകളുമായി സഹകരിക്കുന്നുണ്ടെന്നും ലിക്വിഡ് അധികൃതർ അറിയിച്ചു. 

ക്രിപ്റ്റോ കറൻസി വിനിമയ സ്ഥാപനത്തിനു നേർക്ക് അടുത്തദിവസങ്ങളിലുണ്ടാകുന്ന രണ്ടാമത്തെ സൈബർ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച ബ്ലോക്ചെയിൻ സൈറ്റ് ആയ പോളി നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത് 60 കോടി ഡോളർ വരുന്ന തുക അപഹരിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed