100 വർ‍ഷം പഴക്കമുള്ള ഷിക്കാഗോയിലെ കോർ‍പസ് ക്രിസ്റ്റി കാത്തലിക് ചർ‍ച്ച് പൂട്ടുന്നു


ഷിക്കാഗോ:100 വർ‍ഷത്തിലേറെ പഴക്കമുള്ള ഷിക്കാഗോ ബ്രോൺ‍വില്ലിയിലെ കോർ‍പസ് ക്രിസ്റ്റി കാത്തലിക് ചർ‍ച്ച് അടച്ചുപൂട്ടുന്നു. നടത്തിക്കൊണ്ടുപോകാനുള്ള സാന്പത്തിക സ്ഥിതിയില്ലാത്തതിനാലാണ് ദേവാലയം അടച്ചുപൂട്ടുന്നത്. പതിനായിരക്കണക്കിന് വിശ്വാസികളുടെ അഭയകേന്ദ്രമായിരുന്നു ക്രിസ്റ്റി കാത്തലിക് ചർ‍ച്ച്.

അതേസമയം ആരാധനക്കായി മറ്റൊരു പള്ളി തുറന്നിട്ടുണ്ട്. അവർ‍ ലേഡി ഓഫ് ആഫ്രിക്ക എന്നാണ് പുതിയ പള്ളിയുടെ പേരെന്നും ചരിത്രകാരനായ ലാറി കോപ്പ് പറഞ്ഞു. നിരവധി മാമ്മോദീസകൾ‍ക്കും വിവാഹങ്ങൾ‍ക്കും സാക്ഷ്യം വഹിച്ച പള്ളി അടയ്ക്കേണ്ടി വന്നത് നിർ‍ഭാഗ്യകരമാണെന്നാണ് വിശ്വാസികളുടെ അഭിപ്രായം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed