പ്രശസ്ത കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കേരളത്തിലെ കർണടക സംഗീതജ്ഞരിൽ പ്രമുഖയായിരുന്നു പൊന്നമ്മാൾ. തമിഴ്‌നാട്ടിലും കർണാടകയിലും പൊന്നമ്മാളുടെ സംഗീതത്തിന് നിരവധി ആസ്വാദകരുണ്ടായിരുന്നു.
കോട്ടയ്ക്കകം നവരാത്രി മണ്ധപത്തിൽ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാളിനാണ്. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

