ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കി ചൈന

ബെയ്ജിംഗ്: ചൈനയുടെ ടിയാൻവെൻ−1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവർ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തി. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വർഷങ്ങൾക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയിലാണ് ചൈനീസ് പേടകം ഇറങ്ങിയത്. പാരച്യൂട്ടിലാണ് സുറോങ് റോവർ ചൊവ്വ തൊട്ടത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ടിയാൻവെൻ − 1 വിക്ഷേപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നൽകിയിരിക്കുന്നത്.
240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറിൽ പനോരമിക് − മൾട്ടിസ്പെക്ട്രൽ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്. പരന്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് അഗ്നിയുടെയും യുദ്ധത്തിന്‍റെയും ദേവനായ “ഷുറോംഗി’ന്‍റെ പേരാണ് റോവറിന് നൽകിയിരിക്കുന്നത്.