ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ


കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരി ചെറലായി കടവിൽ സ്വദേശി സുധീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്‍റെ പരാതിയു‌ടെ അടിസ്ഥാനത്തിലാണ് നടപടി.  പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ഇയാൾ കുട്ടിയെ മർദിച്ചത്. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയാൻ ശ്രമിച്ചു. എന്നാൽ, സുധീർ പിന്മാറിയില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിക്കുകയും ചെയ്തു.  മകനെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അമ്മയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. 

സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോർട്ട് പോലീസ് വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed