ചൈനയിൽ അജ്ഞാതൻ നടത്തിയ കത്തിയാക്രമണത്തിൽ 16 കുട്ടികൾക്ക് പരിക്കേറ്റു

ബെയ്ജിംഗ്: ചൈനയിൽ അജ്ഞാതൻ നടത്തിയ കത്തിയാക്രമണത്തിൽ 16 കുട്ടികൾക്ക് പരിക്കേറ്റു. ഗ്വാങ്സിയിലെ കിന്‍റർഗാർട്ടനിലുണ്ടായിരുന്നു കുട്ടികൾക്കു നേരെയായിരുന്നു ആക്രമണം. രണ്ട് നഴ്സറി കുട്ടികൾക്കും പരിക്കേറ്റു.
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസിയായ യുവാവാണ് ആക്രമണത്തിന് പിന്നിൽ. ഇയാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.