വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്രവേശിക്കാൻ സ്ഥാ​നാ​ർ​ത്ഥി​ക​ൾക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക് നിർബന്ധം


തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്ക് ഇല്ലാതെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർഥികൾ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. വോട്ടെണ്ണൽ കേന്ദ്രത്തിലോ സമീപത്തോ ആൾക്കൂട്ടം പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുൻപ് വോട്ടെണ്ണുന്ന ഏജന്‍റുമാരുടെ പട്ടിക രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകണം. കൗണ്ടിംഗ് ഏജന്‍റുമാരും ആർടിപിസിആർ പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed