ബഹ്റൈൻ പ്രവാസിയായ യുവാവ് നിര്യാതനായി

മനാമ: വെളിയംങ്കോട് പത്ത്മുറി സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ റഫീഖ് ബഹ്റൈനിൽ വെച്ച് ഇന്ന് പുലർച്ചെ മരണപ്പെട്ടു. 38 വയസായിരുന്നു പ്രായം. കഫ്തേരിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ലിവർ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് ബിഡിഎഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ സഫീന, രണ്ട് കുട്ടികൾ എന്നിവർ നാട്ടിലാണ്.