ഞാൻ ജയിച്ചു, ഇനി വോട്ട് എണ്ണേണ്ട കാര്യമില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ: വാശിയേറിയ പോരാട്ടം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം സ്വയം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി പറയുന്നതായും. പോസ്‌റ്റൽ ബാലറ്റിലൂടെയുളള വോട്ടുകൾ എണ്ണാനുണ്ടെങ്കിലും അതൊന്നും എണ്ണേണ്ട കാര്യമില്ലെന്നും താൻ വിജയിച്ചതായും ട്രംപ് അവകാശപ്പെട്ടു. പരിപൂർണ വിജയം പ്രഖ്യാപിക്കാനിരിക്കുകയായിരുന്നെന്നും പെട്ടെന്നാണ് ബൈഡൻ തട്ടിപ്പ് നടത്തിയതെന്നും ഇത് അമേരിക്കൻ ജനതയുടെ മുകളിലുള്ള വഞ്ചനയാണെന്നും ഈ തട്ടിപ്പ് നടക്കാൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

