തുർക്കി ഭൂചലനം: മരിച്ചവരുടെ എണ്ണം 40 ആയി


അങ്കാറ:

പടിഞ്ഞാറൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തിൽ പരിക്കേറ്റവരുടെ എണ്ണം 800 കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 100ലധികം പേരെ രക്ഷപ്പെടുത്തി. നിരവധിപ്പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.  വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed