തെരഞ്ഞെടുപ്പിന് രണ്ടുനാൾ ബാക്കി: അമേരിക്കയിൽ മുൻകൂർ വോട്ട് ചെയ്തത് ഒൻപതുകോടിയോളം പേർ


വാഷിംഗ്ടണ്‍ ഡിസി:

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടുനാൾ ബാക്കി നിൽക്കെ രാജ്യത്ത് മുൻകൂർ വോട്ട് ചെയ്തത് ഒൻപത് കോടിയോളം പേരെന്ന് റിപ്പോർട്ട്. എട്ടു കോടി 90 ലക്ഷത്തിലധികം പേർ വോട്ടുകൾ മുൻകൂറായി രേഖപ്പെടുത്തപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. നേരത്തെ, മുൻകൂർ വോട്ട് രേഖപ്പെടുത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോവിഡ് വ്യാപനം മുൻ നിർത്തി, മുൻകൂർ വോട്ട് ചെയ്യാനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിരുന്നു.

ഇതേത്തുടർന്ന് ആളുകൾ വ്യാപകമായി ഈ സംവിധാനം പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മുൻകൂർ വോട്ടുകൾ പൊതുവേ ഡെമോക്രാറ്റുകൾക്ക് അനുകൂലമാണെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed