ബ്രിട്ടണിൽ വീണ്ടും ലോക്ക്ഡൗൺ


 

ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടണിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഡിസംബർ രണ്ടുവരെ ഒരു മാസത്തേക്കാണ് ലോക്ക്ഡൗണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കൊറോണ വൈറസിന്‍റെ രണ്ടാംവ്യാപനത്തിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം നിലവിൽ യുകെയിലാണ്. പ്രതിദിനം 20,000 ത്തിൽ അധികം പേർക്ക് കോവിഡ് പുതുതായി സ്ഥിരീകരിക്കുന്നുണ്ട്. വിദ്യാഭ്യാസം, ജോലി, വ്യായാമം, അവശ്യ സേവനങ്ങൾ തുടങ്ങിയവക്ക് ലോക്ഡൗണിൽ ഇളവ് ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed