കോവിഡ് വാക്സിൻ നിർമാണത്തിൽ ചൈനയുമായുള്ള സഹകരണം ഉപേക്ഷിച്ച് കാനഡ


ഒട്ടാവ: കോവിഡ് വാക്സിൻ നിർമാണത്തിൽ ചൈനയുമായുള്ള പരസ്പര സഹകരണകരാറിൽനിന്ന് കാനഡ പിന്മാറി. ചൈനയുടെ ഭൗമ രാഷ്ട്രീയ ആശങ്കകളാണ് കരാർ തകരാൻ കാരണമെന്നാണ് റിപ്പോർട്ട് . വാക്സിൻ നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ കാനഡയിലേക്ക് അയയ്ക്കുന്നത് ചൈനീസ് ഭരണകൂടം തുടർച്ചയായി തടഞ്ഞതിനെത്തുടർന്നാണ് ചൈനീസ് കമ്പനി കാൻസിനോ ബയോളജിക്സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതെന്ന് നാഷണൽ റിസർച്ച കൗണ്‍സിൽ വ്യക്തമാക്കി. 

ഇന്നൊവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രാലയത്തിന്‍റെ ഭാഗമായ എൻആർസിക്ക് മാർച്ച് അവസാനം മുതൽ ഏകദേശം 44 മില്യണ്‍ ഡോളറിന്‍റെ സഹായമാണ് ലഭ്യമാക്കിയത്. കാൻസിനോയിൽനിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉൾപ്പെടുത്തി മോണ്ട്റിയലിൽ നടക്കുന്ന ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായാണ് ഇത്രയും തുക നൽകിയത്. ചൈനയുമായുള്ള പങ്കാളിത്തം അവസാനിച്ചതിനു പിന്നാലെ അമേരിക്കൻ കന്പനിയായ വിബിഐ വാക്സിൻസ് ഉൾപ്പെടെ രണ്ട് വാക്സിൻ നിർമാതാക്കളുമായി സഹകരണം തുടങ്ങിയതായി എൻആർസി വ്യക്തമാക്കി.

മെയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൈനീസ് കന്പനിയായ കാൻസിനോയുമായുള്ള കരാർ അംഗീകരിച്ചത്. ചൈനീസ് ഭരണകൂടത്തിന്‍റെ സാന്പത്തിക സഹായത്തോടെ പീപ്പീൾസ് ലിബറേഷൻ ആർമി അംഗങ്ങൾക്കായി വാക്സിൻ നിർമിച്ച കന്പനിയാണ് കാൻസിനോ. അവർ നിർമിച്ച വാക്സിൻ ചൈനീസ് സൈനികർക്ക് നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed