സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കൽ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധനയിൽ സംശയകരമായതൊന്നും കണ്ടെത്താനായില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
ജീവനക്കാരന് കോവിഡ് ബാധിച്ചതുമൂലം അടച്ചിട്ട ഓഫീസിലേക്ക് ആരും പിന്നീട് എത്തിയിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. പ്രോട്ടോകോൾ വിഭാഗത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം നേരത്തെ ശേഖരിച്ചിരുന്നു. പ്രോട്ടോകോൾ ഓഫീസിലെ ഫാനിന്‍റെ സ്വിച്ചിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണ സംഘം പ്രാഥമികമായി വി ലയിരുത്തുന്നത്. ഫയർഫോഴ്സ്, പൊതുമരാമത്ത് റിപ്പോർട്ടുകളിലും തീപിടിത്തത്തിന്‍റെ കാരണം ഫാനാണെന്നാണു പറയുന്നത്.

