റയാൻ ഹാരിസ് ഡൽഹി കാപ്പിറ്റൽസ് ബൗളിംഗ് കോച്ച്
ന്യൂഡൽഹി: ഓസ്ട്രേലിയൻ മുൻ പേസർ റയാൻ ഹാരിസിനെ ഐ.പി.എൽ ടീം ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് കോച്ചായി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ജയിംസ് ഹോപ്സ് പിന്മാറിയ സ്ഥാനത്തേക്കാണ് ഹാരിസ് എത്തുന്നത്. 2020 സീസണിലേക്ക് മാത്രമാണ് നിയമനം.
നേരത്തെ കിംഗ്സ് ഇലവൻ പഞ്ചാബിനായി കളിക്കാരനായും ബൗളിംഗ് പരിശീലകനായും ഹാരിസ് പ്രവർത്തിച്ചിട്ടുണ്ട്. ബിഗ് ബാഷിൽ ബ്രിസ്ബെയ്ൻ ഹീറ്റിന്‍റെ പരിശീലക സംഘത്തിലും ഹാരിസുണ്ടായിരുന്നു. ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്നതിൽ സന്തോഷമുണ്ടെന്നും വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഹാരിസ് പ്രതികരിച്ചു. ദുബൈയിയിൽ ഡൽഹി കാപ്പിറ്റൽസ് ടീമിനൊപ്പം ഹാരിസ് വൈകാതെ ചേരും.

