മുഹറഖ് മാതൃകാ യുവജന കേന്ദ്രം സന്ദർശിച്ച് കുവൈറ്റ് കായിക മന്ത്രി; ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ മുഹറഖ് മോഡൽ യൂത്ത് സെന്റർ സന്ദർശിച്ച് കുവൈറ്റ് കായിക-യുവജന കാര്യ സഹമന്ത്രി ഡോ. താരിഖ് ഹമദ് അൽ ജലാഹ്മ. ബഹ്‌റൈൻ യുവജന കാര്യ മന്ത്രി റവാന് ബിന്ത് നജീബ് തൗഫീഖിയോടൊപ്പമാണ് അദ്ദേഹം കേന്ദ്രത്തിൽ എത്തിയത്. ബഹ്‌റൈന്റെ യുവജന വികസന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും മികച്ച ആശയങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിനുമായാണ് സന്ദർശനം സംഘടിപ്പിച്ചത്.
സന്ദർശനത്തിനിടെ യുവജന കേന്ദ്രത്തിലെ വിവിധ സൗകര്യങ്ങളും സർഗ്ഗാത്മക പഠനത്തിനും പങ്കാളിത്തത്തിനുമായി ഒരുക്കിയ 'അൽ മനാറ' ആർട്സ് ആൻഡ് കൾച്ചർ സ്പേസും കുവൈറ്റ് മന്ത്രി നേരിട്ട് കണ്ടു വിലയിരുത്തി. കൂടാതെ, ബഹ്‌റൈനിലെ പ്രമുഖ യുവജന സംഘടനകളുടെ അധ്യക്ഷന്മാരുമായി ഇരുമന്ത്രിമാരും കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ഇരുരാജ്യങ്ങളിലെയും ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ബഹ്‌റൈനും കുവൈറ്റും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്നും വിജയകരമായ പദ്ധതികൾ പരസ്പരം കൈമാറുമെന്നും ഇരുവിഭാഗവും വ്യക്തമാക്കി.
fgfgfgfgjgh

