സൽമാനിയയിലെ വാക്ക് തർക്കം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
മനാമ: ഇന്നലെ വൈകീട്ട് ആറ് മണിയോടെ സൽമാനിയ സൈക്ക്യാടിക്ക് ഹോസ്പിറ്റലിന് സമീപം രണ്ട് പേർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ പഞ്ചാബ് സ്വദേശിയായ സർവാൻ സിങ്ങ് എന്നയാൾ കൊല്ലപ്പെട്ടു. ശബ്ദം കേട്ട് ആളുകൾ എത്തുന്പോഴേക്കും മരണം സംഭവിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കത്തി കൊണ്ട് കുത്തിയതിന് ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് കാറിൽ കയറി പോയിരുന്നു. ഇത് കാരണം ഇയാളെ പോലീസിന് പിടികിട്ടിയില്ല. കൂടുതൽ വിവരങ്ങൾ പോലീസ് കേന്ദ്രങ്ങൾ പുറത്ത് വിട്ടിട്ടില്ല.

