ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ടോ? ബാങ്ക് അക്കൗണ്ടുകൾ ഉടനടി മരവിപ്പിക്കണം: മുന്നറിയിപ്പുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സംശയം തോന്നിയാൽ ഉടനടി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും അറിയാതെ നടന്ന ഇടപാടുകൾ റിപ്പോർട്ട് ചെയ്യണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ക്യാപ്റ്റൻ മനാഫ് അൽ ഖത്താൻ പങ്കുവെച്ച പൊതുജന ജാഗ്രതാ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി സംശയം തോന്നിയാൽ ആദ്യം ചെയ്യേണ്ടത് ബന്ധപ്പെട്ട ബാങ്കുമായി ഉടനടി ബന്ധപ്പെടുകയാണ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും സംശയകരമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുകയും വേണം. തുടർന്ന് 992 എന്ന നമ്പറിൽ വിളിച്ചോ 'MyGov' ആപ്പ് വഴിയോ സംഭവത്തെക്കുറിച്ച് അധികൃതരെ വിവരമറിയിക്കാം.

ഫോണിൽ പ്രവർത്തിക്കുന്ന ഹാനികരമായ ആപ്പുകളും വൈറസുകളും നീക്കം ചെയ്യുന്നതിനായി ഉപകരണം 'ഫാക്ടറി റീസെറ്റ്' ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം, ഹാക്ക് ചെയ്യപ്പെട്ട ഫോണിൽ നിന്നല്ലാതെ മറ്റൊരു സുരക്ഷിതമായ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഇമെയിൽ, ബാങ്കിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ പാസ്‌വേഡുകൾ മാറ്റണം.

സൈബർ തട്ടിപ്പുകൾക്കെതിരെ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പണവും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമാക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.

article-image

dfscdfsdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed