വിഷബാധ: റഷ്യൻ പ്രതിപക്ഷ നേതാവ് ആശുപത്രിയിൽ


മോസ്കോ: വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ആശുപത്രിയിൽ. അതീവഗുരുതരാവസ്ഥയിലുള്ള അലക്സി സൈബീരിയയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്.

വിഷബാധയെ തുടർന്നാണ് അലക്സി ഗുരുതരാവസ്ഥയിലെത്തിയതെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്‍റെ വക്താവ് കിര യർമിഷ് ട്വീറ്റ് ചെയ്തു. സൈബീരിയയിലെ ടോംസ്ക്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽവച്ച് അലക്സി ബോധരഹിതനാവുകയും ഓംസ്കിൽ വിമാനം അടിയന്തരമായി ഇറക്കി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed