യുഎഇയുടെ എംബസി ഇസ്രയേലിലും
അബുദാബി: ഇസ്രയേലിലെ ടെൽ അവീവിൽ എംബസി തുറക്കുമെന്ന് യുഎഇ. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ ധാരണയായതിനുപിന്നാലെയാണ് യുഎഇയുടെ പ്രഖ്യാപനം. യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷാണ് ഇക്കാര്യം അറിയിച്ചത്. 49 വർഷത്തിനുശേഷമാണ് ഇസ്രയേലും യുഎഇയും പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നത്.
ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യരംഗം, വ്യാപാരം, സുരക്ഷ, നേരിട്ടുള്ള വിമാനസർവീസ്, പരിസ്ഥിതി, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ രംഗങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം വ്യാപിപ്പിക്കും.

