പൗരന്മാർക്ക് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഓസ്ട്രേലിയ
സിഡ്നി: കോവിഡ് വാക്സിൻ നിർമിച്ച് പൗരന്മാർക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഓക്സ്ഫഡ് സർകലാശാലയുമായി സഹകരിച്ച് വികസിപ്പിക്കുന്ന വാക്സിൻ സ്വീകരിക്കാൻ സ്വീഡിഷ്-ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ആസ്ട്ര സെനെക്കയുമായി ഓസ്ട്രേലിയ ധാരണയിലെത്തിയതായും മോറിസണ്‍ അറിയിച്ചു.
ഓക്സ്ഫഡ് കോവിഡ് വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ, അത് തദ്ദേശീയമായി വികസിപ്പിച്ച് 25 ദശലക്ഷത്തോളം വരുന്ന പൗരന്മാർക്ക് സൗജന്യമായി നൽകുമെന്നാണ് മോറിസണ്‍ പ്രഖ്യാപിച്ചത്. ഓക്സ്ഫഡിന്‍റെ കോവിഡ് പരീക്ഷണം നിർണായകമായ മൂന്നാം ഘട്ടത്തിലാണ്. ഈ വർഷം അവസാനത്തോടെ മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

