മ​ഹി​ന്ദ രാ​ജ​പ​ക്സെ ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു


കൊളംബോ: മഹിന്ദ രാജപക്സെ നാലാംവട്ടവും ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വടക്കൻ കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്രത്തിലാണ് മഹിന്ദയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. മഹിന്ദ രാജപക്സെയുടെ സഹോദൻകൂടിയായ പ്രസിഡണ്ട് ഗോട്ടാഭയ രാജപക്സെയും നയിക്കുന്ന ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി (എസ്എൽപിപി) പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി അധികാരം നിലനിർത്തി. പാർലമെന്‍റിലെ 225 സീറ്റുകളിൽ 145ഉം എസ്എൽപിപിക്കാണ്. 

സഖ്യകക്ഷികൾ അഞ്ചു സീറ്റിലും ജയിച്ചു. ലങ്കയിലെ 22 ഇലക്ടറൽ ഡിസ്ട്രിക്റ്റുകളിൽ 18ലും ജയിച്ച എസ്എൽപിപിക്ക് 59.9 ശതമാനം വോട്ടു ലഭിച്ചു. മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേതൃത്വം നൽകുന്ന യുണൈറ്റഡ് പീപ്പിൾസ് പാർട്ടി(യുഎൻപി) തകർന്നടിഞ്ഞു. മുന്പ് 106 സീറ്റുണ്ടായിരുന്ന പാർട്ടി ഇക്കുറി ജയിച്ചത് ഒരിടത്തുമാത്രം. വിക്രമസിംഗെയും തോറ്റവരിൽ ഉൾപ്പെടുന്നു. 1977ൽ രാഷ്‌ട്രീയത്തിലിറങ്ങിയ വിക്രമിസിംഗെ പാർലമെന്‍റ് അംഗമല്ലാതാകുന്നതും ഇതാദ്യം. 

മുൻ യുഎൻപി നേതാവ് സജിത്ത് പ്രേമദാസ രൂപീകരിച്ച എസ്ജെബി പാർട്ടി 55 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. 1993ൽ വധിക്കപ്പെട്ട മുൻ പ്രസിഡണ്ട് രണസിംഗെ പ്രേമദാസയുടെ മകനാണ് ഇദ്ദേഹം. രാജപക്സെ കുടുംബം രണ്ടു പതിറ്റാണ്ടായി ലങ്കൻ രാഷ്‌ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. ഏഴുപത്തിനാലുകാരനായ മഹിന്ദ 2005 മുതൽ 2015 വരെ പ്രസിഡണ്ടായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed