കോ​ട്ട​യ​ത്ത് കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


കോട്ടയം: കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. എയർ‍പോർ‍ട് ടാക്സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളിൽനിന്നാണ് മൃതദേഹം ലഭിച്ചത്. മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുന്പോഴായിരുന്നു അപകടം. എൻഡിആർഎഫും പോലീസും നടത്തിയ തിരച്ചിലാണ് കാർ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എയർ‍പോർ‍ട്ടിൽ‍നിന്നുള്ള യാത്രക്കാരനെ മല്ലപ്പള്ളിയിൽ‍ ഇറക്കിയശേഷം മണർ‍ക്കാട് ഏറ്റുമാനൂർ‍ റോഡിലൂടെ പോകുന്പോൾ‍ പാലമുറിയിൽ‍വച്ചാണ് അപകടമുണ്ടായത്. മീനച്ചിലാറിന്‍റെ കൈവഴിയായ മീനന്തയാറിൽ‍നിന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.  

വാഹനം ഒഴുക്കിൽ‍പ്പെട്ടതോടെ കാർ‍ നിർ‍ത്തിയ ജസ്റ്റിന്‍ പുറത്തിറങ്ങി നാട്ടുകാരുടെ സഹായം തേടി. ക്രെയിന്‍ വരുത്തി കാർ‍ വലിച്ചുകയറ്റാനായിരുന്നു ശ്രമം. ക്രെനിൽ‍നിന്നുള്ള വടം കാറിൽ കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് കാറും ജസ്റ്റിനും ഒഴുക്കിൽ അകപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed