സ്ലോവേനയയിൽ മെലാനിയ ട്രംപിന്‍റെ പ്രതിമ കത്തിച്ചു


ലുബ്‌ലാന: സ്ലോവേനയയിൽ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്‍റെ പ്രതിമ അഗ്നിക്കിരയാക്കി. അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന് രാത്രിയിലാണ് പ്രസിഡന്‍റ് ട്രംപിന്‍റെ ഭാര്യയുടെ പ്രതിമ അഗ്നിക്കിരയാക്കിയത്. മെലാനിയയുടെ ജന്മനാടായ സ്ലോവേനിയയിലെ സെവനിസയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. അമേരിക്കൻ കലാകാരനായ ബ്രാഡ് ഡൗനി എന്ന കലാകാരൻ തടിയിൽ തീർത്ത പ്രതിമയായിരുന്നു ഇത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രതിമ സ്ഥാപിച്ചത്. ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മെലാനിയ ധരിച്ച വസ്ത്രങ്ങളുടെ മാതൃകയാണ് ശിൽപ്പത്തിനും നൽകിയിരുന്നത്. ഭാഗീകമായി കത്തി നശിച്ച പ്രതിമ അടുത്ത ദിവസം നീക്കി. 

ആരാണ് കത്തിച്ചതെന്നും എന്തിനാണെന്നും അറിയാൻ ആഗ്രഹമുണ്ടെന്ന് ശിൽപ്പി പറഞ്ഞു. അമേരിക്കൻ കുടിയേറ്റ നയങ്ങളോടുള്ള പ്രതിഷേധമാവാം പ്രതിമ നശിപ്പിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ മറ്റൊരു സ്ലോവേനിയൻ നഗരത്തിൽ സ്ഥാപിച്ചിരുന്ന ട്രംപിന്‍റെ പ്രതിമയും അഗ്നിക്കിരയാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed