ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; മൂന്നു ദിവസത്തെ ദുഃഖാചരണം


ഷാര്‍ജ: ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഉപ ഭരണാധികാരി ഷെയ്ഖ് അഹമദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഇന്നലെ ലണ്ടനിലായിരുന്നു അന്ത്യം. ഷാർജ മീഡിയാ ഓഫീസ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 

ഉപ ഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനിൽ നിന്ന് മൃതദേഹം ഷാര്‍ജയില്‍ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ഉപഭരണാധികാരിയുടെ വിയോഗത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed