ലോകത്ത് കോവിഡ് രോഗികൾ ഒന്നേകാൽ കോടിയിലേക്ക്


ന്യൂഡൽഹി: ആശങ്കാജനകമായി കോവിഡ് രോഗവ്യാപനം നിയന്ത്രാണാതീതമായി വർദ്ധിക്കുന്നു. ലോകത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ കോടിയോടടുക്കുന്നു. 12,378,854 പേരാണ് ലോകത്താകമാനമുള്ള കോവിഡ് രോഗികൾ. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 556,601 ആയി ഉയർന്നു. 222,825 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5,404 മരണങ്ങളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തു.

അമേരിക്ക തന്നെയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. ഇതുവരെ 3,219,999 പേർക്കാണ് യുഎസിൽ കോവിഡ് ബാധിച്ചത്. 135,822 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീൽ രണ്ടാമതുണ്ട്. ബ്രസീൽ 1,759,103 പേർക്ക് ബ്രസീലിൽ കോവിഡ് ബാധിച്ചു. 69,254 പേർ മരിക്കുകയും ചെയ്തു. ഇന്ത്യയാണ് പട്ടികയിൽ മൂന്നാമത്. ഇന്ത്യയിൽ 794,842 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21,623 പേർ കോവിഡ് രോഗം ബാധിച്ച് മരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed