കന്നഡ യുവ നടൻ ആത്മഹത്യ ചെയ്തു


ബംഗളൂരു: ബോളിവുഡ് യുവ നടൻ ശുശാന്ത് സിംഗിന്‍റെ മരണത്തിന്‍റെ ഞടുക്കംമാറുന്നതിനു മുൻപെ മറ്റൊരു യുവനടൻ കൂടി ജീവനൊടുക്കി. കന്നഡ നടൻ സുശീൽ‌ ഗൗഡയാണ് (30) ജീവനൊടുക്കിയത്. ഫിറ്റ്നസ് ട്രെയിനർ കൂടിയായ സുശീൽ ഗൗഡ സ്വദേശമായ മാണ്ഡ്യ ഇന്ദുവാലുവിലെ വീട്ടിലാണ് ജീവനൊടുക്കിയത്. 

ജീവനൊടുക്കാൻ ഉണ്ടായ കാരണം സംബന്ധിച്ച് അറിവില്ല. നിരവധി ടിവി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശുശീൽ പുറത്തിറങ്ങാനിരിക്കുന്ന കന്നഡ സിനിമയിൽ മുഖ്യവേഷം ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed