ദശലക്ഷകണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെട്ടതിനു ശേഷമെങ്കിലും ചൈന യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തണമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ. വിദേശ ശത്രുക്കളെക്കാളും ചൈന ഭയക്കുന്നത് സ്വന്തം ജനങ്ങളുടെ സ്വതന്ത്ര ചിന്തയെ ആണെന്ന് പോംപെയോ പറഞ്ഞു. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ വിമർശിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് ചൈനീസ് അധികൃതർ തടഞ്ഞുവച്ച സൂ ഷാംഗറൂണിനെ മോചിപ്പിക്കണമെന്നും മൈക്ക് പോംപെയോ ആവശ്യപ്പെട്ടു.
കോവിഡ് വൈറസ് സംബന്ധമായ സത്യങ്ങൾ ജനസമക്ഷം തുറന്ന് പറയാൻ ചൈന തയ്യാറാകണം എന്ന ആവശ്യപ്പെട്ട അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഈ വിഷയത്തിൽ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ദശലക്ഷകണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെട്ടതിനു ശേഷമെങ്കിലും ചൈന യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

