സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്കും. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. 

പെട്രോൾ, ഡീസൽ വില വർദ്ധന പിൻവലിക്കുക, ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കുക, പെ‌ട്രോളും ഡീസലും ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed