കോവിഡ് വ്യാപനം രൂക്ഷം; ഇസ്രയേൽ ആരോഗ്യ വകുപ്പ് ഡയറക്ടർ രാജിവച്ചു


ജറുസലം: ഇസ്രയേലിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ ആരോഗ്യ വകുപ്പിലെ ഭരണതലത്തിലും പ്രതിസന്ധി. രോഗികകളുടെ എണ്ണം ഉയർന്നതിനു പിന്നാലെ ആരോഗ്യ വകുപ്പിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ അന്പേ പരാജയപ്പെട്ടു എന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഈ വിമർശനങ്ങൾക്കു പിന്നാലെ ഇസ്രയേൽ ആരോഗ്യ വകുപ്പ് ഡയറക്ടർ രാജിവച്ചതാണ് പുതിയ പ്രതിസന്ധി. സിഗാൾ സാൻഡെസ്കിയാണ് തന്‍റെ രാജി പ്രഖ്യാപിച്ചത്. 

ആദ്യഘട്ടത്തിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിച്ചു നിർത്താനായിരുന്നുവെന്നും കർശന നിയന്ത്രണങ്ങളായിരുന്നു രോഗികളുടെ എണ്ണം കുറയുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഒറ്റയടിക്ക് വിപണികൾ തുറന്നതും നിയന്ത്രണങ്ങൾ തീർത്തും ലഘൂകരിച്ചതുമെല്ലാം വൻ തിരിച്ചടി ആയെന്നും സിഗാൾ സാൻഡെസ്കി കൂട്ടിച്ചേർത്തു. ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്‍റെ രാജിയെന്നാണ് റിപ്പോർട്ട്. മുൻ മാസങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉള്ളത്. 24 മണിക്കൂറിനിടെ 1,473 പേർക്കാണ് വൈറസ് ബാധിച്ചത്. ഈ സമയത്തിനുള്ളിൽ എട്ടുപേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. 32,222 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 342 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed