ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം; ട്രംപിനെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ


വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള അമേരിക്കൻ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡൻ. ട്രംപിന്‍റെ തീരുമാനം തീർത്തും ബാലിശമാണെന്നും ഒന്നും ആലോചിക്കാതെയുള്ള ഈ നീക്കം രാജ്യത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രസിഡന്‍റായി ചുമതലയേറ്റാൽ ആദ്യം ചെയ്യുക ലോകാരോഗ്യ സംഘടനയിൽ വീണ്ടും അംഗമാകുക എന്നതായിരിക്കുമെന്നും ബൈഡൻ പറഞ്ഞു. 

കോവിഡ് വിഷയത്തിൽ ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന ആരോപണമുയർത്തിയാണ് ട്രംപ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed