ടി​ക് ടോ​ക് ഹോ​ങ്കോം​ഗി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു


ബെയ്ജിംഗ്: ചൈന പുതിയ ദേശീയ സുരക്ഷ നിയമം നടപ്പാക്കിയതിനു പിന്നാലെ ഹോങ്കോംഗിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ടിക് ടോക്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹോങ്കോങ്ങിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ടിക് ടോക് വക്താവ് ബിബിസിയോട് പറഞ്ഞു.

ടിക് ടോക് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. പുതിയ നിയമ പ്രകാരം ചൈനക്കുള്ള അധികാരവും ഡേറ്റ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളുമാണ് ടിക് ടോക്കിന്‍റെ തീരുമാനത്തിനു പിന്നിൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed