കൊടുംകുറ്റവാളി വികാസ് ദുബെയുടെ അനുയായി പോലീസ് പിടിയില്‍
കാണ്‍പുര്‍: കൊടുംകുറ്റവാളി വികാസ് ദുബെയുടെ അനുയായിയെ പോലീസ് പിടികൂടി. കാണ്‍പൂരിലെ ചൗബേയ്പുരില്‍ വച്ച് ശ്യാമു ബാച്ച്‌പേയിയെ ആണ് പോലീസ് പിടികൂടിയത്. ഇയാളുടെ തലയ്ക്ക് പോലീസ് 25,000 രൂപ വിലയിട്ടിരുന്നു. ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ കാലിന് വെടിയേറ്റു.
ബിക്രുവില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്യാമു ബാച്ച്പേയിക്ക് വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വികാസ് ദുബെയുടെ മറ്റൊരു അനുയായി അമര്‍ ദുബെയെ ബുധനാഴ്ച രാവിലെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഹിമിര്‍പുരില്‍ ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചതെന്ന് ഉത്തര്‍പ്രദേശ് ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.

