അമേരിക്കടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു
വാഷിംഗ്ടൺ: ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു. ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്. അമേരിക്കയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ആലോചന നടക്കുന്നതായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് വ്യക്തമാക്കിയത്.
ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് മൈക്ക് പോംപിയോയുടെ പ്രതികരണം.

