കോവിഡ് വാക്സിന്‍റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണവുമായി അമേരിക്കൻ കന്പനി


വാഷിംഗ്ടണ്‍: കോവിഡ് വാക്സിൻ ഗവേഷണത്തലേർപ്പെട്ട കന്പനി അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ. ബയോടെക്നോളജി കന്പനിയായ റെജെനെറോണാണ് കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള ഇരട്ട ആന്‍റിബോഡി കോക്ടെയ്ൽ റെജെൻ- കോവിഡിന്‍റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടന്നത്. രോഗബാധയുണ്ടായവരുമായി അടുത്തു പെരുമാറിയിട്ടും രോഗം ബാധിക്കാതിരുന്നവരിലാണ് മൂന്നാംഘട്ട പരിശോധന നടത്തുന്നതെന്ന് കന്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നൂറോളം ഇടങ്ങളിൽ നടത്തുന്ന മൂന്നാംഘട്ട പരിശോധനയിൽ അമേരിക്കയിലുടനീളം രണ്ടായിരത്തോളം രോഗികളെയാണ് ഉൾപ്പെടുത്തുക. രണ്ടാം ഘട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലാത്ത രോഗികളിലുമാണ് പരീക്ഷണം നടത്തിയ്ത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 1,850 പേരിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലാത്ത 1050 പേരിലുമാണ് പരീക്ഷിച്ചത്. അമേരിക്കയ്ക്കു പുറമേ, ബ്രസീൽ, മെക്സിക്കോ, ചിലി എന്നിവിടങ്ങളിലെ 150 കേന്ദ്രങ്ങളിലാണ് പരീക്ഷണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed