റാപ്പ് ഗായകൻ കാനി വെസ്റ്റ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന് പ്രമുഖ അമേരിക്കൻ റാപ്പ് സംഗീതജ്ഞൻ കാനി വെസ്റ്റ്. ട്വിറ്ററിലൂടെയാണ് കാനി വെസ്റ്റ് ഇക്കാര്യമറിയിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണച്ചിരുന്ന ആളാണ് കാനി വെസ്റ്റ്. അദ്ദേഹം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.

