സംഗീതജ്ഞന്‍റെ കൊലപാതകത്തെ തുടർന്ന് കലാപം; എത്യോപ്യയിൽ കൊല്ലപ്പെട്ടത് 166 പേർ


അഡിസ് അഡിബ: ജനപ്രിയ സംഗീതജ്ഞൻ ഹാകാലു ഹുൻഡീസയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങൾ തെരുവിലിറങ്ങിയതോടെ എത്യോപ്യയിൽ ഉണ്ടായ സംഘർഷങ്ങളിൽ 166 പേർ കൊല്ലപ്പെട്ടു. പതിറ്റാണ്ടുകളായി സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെയാണ് പ്രക്ഷോഭമെന്ന് എത്യോപ്യയിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോ പറയുന്നു. ഒറോമോ വിഭാഗത്തിൽ പെടുന്ന യുവാക്കളെ വ്യാപകമായി അറസ്റ്റു ചെയ്യുന്നതായും ആരോപണമുണ്ട്. 

ഹാകാലു ഹുൻഡീസയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് അജ്ഞാതൻ വെടിവച്ചുകൊന്നത്. ഹാകാലുവിന്‍റെ മരണത്തെത്തുടർന്ന് ഉടലെടുത്ത സംഘർഷങ്ങളെ തുടർന്ന് 145 സിവിലിയന്മാരും 11 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടെന്നു ഒറോമിയ മേഖലയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗിർമ ഗെലാം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed