ഹസ്തദാനത്തിനു പകരം ഫസ്റ്റ് ബംബ്; സിംഗപ്പൂരിൽ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ പുരോഗമിക്കുന്നു
സിംഗപ്പൂർ: സിംഗപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നം ഹസ്തദാനമാണ്. വോട്ട് തേടാനെത്തുമ്പോളും കാമ്പയിൻ നടക്കുന്പോഴുമൊന്നും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഹസ്തദാനം പാടില്ല തന്നെ. നാളുകൾക്ക് മുൻപ് വോട്ട് ചോദിച്ചെത്തുന്നവർ ആദ്യം ചെയ്യുന്നത് ഹസ്തദാനം നല്കുക എന്നതായിരുന്നു.
എന്നാൽ, കോവിഡ് എല്ലാം തകിടം മറിച്ചു. ഇപ്പോൾ ഹസ്തദാനത്തിനു പകരം കൈയുടെ മുഷ്ടികൾ ചുരുട്ടി തമ്മിൽ മുട്ടിക്കുക ( ഫസ്റ്റ്ബംപ്)യാണ് എല്ലാവരും ചെയ്യുന്നത്. എന്നാൽ, അതിന് ഹസ്തദാനത്തിന്‍റെ അത്രത്തോളം ഊഷ്മളതയില്ലെന്ന് സ്ഥാനാർത്ഥികളും വോട്ടർമാരും അഭിപ്രായപ്പെടുന്നു. അടുത്ത വെള്ളിയാഴ്ചയാണ് സിംഗപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുക.

