ബൊളീവിയയിൽ ആരോഗ്യമന്ത്രിക്കും കോവിഡ്


ലാ പാസ്: കോവിഡ് വ്യാപനം രൂക്ഷമായ ബൊളീവിയയിൽ ആരോഗ്യമന്ത്രിക്കും കോവിഡ്. ആരോഗ്യമന്ത്രി ഇഡി റോക്കയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബൊളീവിയൻ കാബിനറ്റിലെ മൂന്നു പേർ‌ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിൽ 38,071 കേസുകളാണുള്ളത്. 1,378 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കോവിഡ് വ്യാപനം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രസീൽ, ചിലി, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളെ കോവിഡ് മോശമായാണ് ബാധിച്ചിരിക്കുന്നത്. അർജന്‍റീനയിലും ബൊളീവിയിലും അടുത്ത ആഴ്ചകളിൽ പുതിയ കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed