കൊവിഡ് വായുവിലൂടെ പകരുമെന്ന് അന്താരാഷ്ട്ര ഗവേഷകർ


ന്യൂയോർക്ക്: കൊവിഡ് വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. 30 രാജ്യങ്ങളിലെ 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല എന്നാണ് ഇവർ പറയുന്നത്.വായുവിൽ തങ്ങിനിൽക്കുന്ന ദ്രവകണങ്ങളിലൂടെ കൊവിഡ് പകർന്നേക്കുമെന്നാണ് ഇതുവരെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല. അടച്ചുപൂട്ടിയ ഇടങ്ങളിൽ രോഗം അതിവേഗം പടരുന്നത് വായുവിലെ  കണങ്ങളിലൂടെയാണ്. ഇക്കാര്യം അംഗീകരിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുകളിൽ മാറ്റം വരുത്തണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ചു ഗവേഷകർ ലോകാരോഗ്യ സംഘടനയ്ക്ക് സന്ദേശമയച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed