കോവിഡിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്


ജെനീവ: കോവിഡിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്. കോവിഡ് മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ്-2 ചൈനയിലെ ലാബില്‍ നിന്നാണ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന വിദഗ്ധ സംഘത്തെ ചൈനയിലേക്ക് അയയ്ക്കുന്നത്.

വൈറസിന്റെ ആവിര്‍ഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങഴെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിയാല്‍ വൈറസിനെതിരെ വളരെ ശക്തമായി നമ്മുക്ക് പോരതാടാനാകും. അതിനാല്‍ വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ പ്രഖധാനമാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസ് വ്യക്തമാക്കി. വൈറസ് എങ്ങനെ ആരംഭിച്ചുവെന്നും ഭാവിയില്‍ നമ്മുക്ക് എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കുന്നതിനുമായി അടുത്ത ആഴ്ച ഒരു ടീമിനെ ചൈനയിലേക്ക് അയയ്ക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതുവരെ ലോകത്താകമാനം ഒരു കോടിയിലധികം ആളുകളെയാണ് കോവിഡ് ബാധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed