പ്രശ്നബാധിതമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടൻ സന്ദർശിക്കാം


ലണ്ടൻ: കോവിഡ് വ്യാപനത്തോതിൽ കാര്യമായ വർദ്ധന ഇല്ലാത്തതും ഏറെ പ്രശ്നബാധിതമല്ലാത്തതുമായ രാജ്യങ്ങളിൽ നിന്ന് സന്ദർശകരെ അനുവദിച്ച് ബ്രിട്ടൻ. ജൂലൈ ഒന്നു മുതലാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാവുന്നത്. അമേരിക്ക, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളെയെല്ലാം പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, മൊറോക്കോ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടനിലേക്ക് പ്രവേശനം അനുവദിച്ചിട്ടുമുണ്ട്. അൾജീരിയ, ന്യൂസിലൻഡ്, റുവാണ്ട, സെർബിയ, തായ്‌ലൻഡ്, ഉറുഗ്വെ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും ബ്രിട്ടനിലേക്ക് പ്രവേശിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed