ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്. നിലവിൽ 1,00,74,597 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടക്കുകയും ചെയ്തു. ഇതുവരെ 5,00,625 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. 54,52,337 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്.
അമേരിക്ക 25,96,394, ബ്രസീൽ 13,15,941, റഷ്യ 6,27,646, ഇന്ത്യ5,29,577, ബ്രിട്ടൻ 3,10,250, സ്പെയിൻ 2,95,549, പെറു 2,75,989, ചിലി 2,67,766, ഇറ്റലി 2,40,136, ഇറാൻ 2,20,180. മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ: അമേരിക്ക 1,28,152, ബ്രസീൽ 57,103, റഷ്യ 8,969, ഇന്ത്യ16,103, ബ്രിട്ടൻ 43,514, സ്പെയിൻ 28,341, പെറു 9,135, ചിലി 5,347, ഇറ്റലി 34,716, ഇറാൻ 10,364. ഈ രാജ്യങ്ങളിൽ പുതിയതായി കോവിഡ് ബാധിച്ചവരുടെ എണ്ണം ചുവടെ. 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റിലും. അമേരിക്ക 43,438 (512), ബ്രസീൽ 35,887 (994), റഷ്യ 6,852 (188), ഇന്ത്യ 20,131 (414), ബ്രിട്ടൻ 890 (100), സ്പെയിൻ 564 (3), പെറു 3,625 (196), ചിലി 4,406 (279), ഇറ്റലി 175 (8), ഇറാൻ 2,456 (125). മെക്സിക്കോയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,08,392 പേർക്കാണ് ഇവിടെ കോവിഡ് ബാധിച്ചിട്ടുള്ളത്.
മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ എട്ടാണ്. അവ ഇനിപറയും വിധമാണ്: പാകിസ്ഥാൻ, തുർക്കി, ജർമനി, സൗദി അറേബ്യ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ.

