ഇന്ത്യയിൽ 24 മണിക്കൂറിനിടെ 20,132 രോഗികൾ; ആകെ 5.29 ലക്ഷം കോവിഡ് ബാധിതർ


ന്യൂഡൽഹി: കോവിഡ് മഹാമാരി ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച മാത്രം (24 മണിക്കൂറിനിടെ) 20,132 പേർക്കാണ് രോഗം ബാധിച്ചത്. 414 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഒരുദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണിത്. 

ആഗോളതലത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,29,577 ആയി. മരണം 16,103 ആയി. ശനിയാഴ്ച 14,229 പേർകൂടി രോഗമുക്തരായതോടെ ഇതുവരെ രോഗത്തെ അതിജീവിച്ചവരുടെ എണ്ണം 3,10,146 ആയി.
വൈറസ് ബാധിച്ച് നിലവിൽ 2,03,272 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെ രൂക്ഷം. മഹാരാഷ്ട്രയിൽ ഇതുവരെ 1,59,133 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,273 പേർ മരിച്ചു. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 80,188 ആയും മരണസംഖ്യ 2,558ആയും ഉയർന്നു. തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 78,335 ആയി. മരണം 1,025.ഗുജറാത്തിലും സ്ഥിതിഗതികൾ ഒട്ടും ആശാവഹമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെ രോഗം രോഗം ബാധിച്ചവരുടെ എണ്ണം 30,771 ആയി. മരണം 1,790.

You might also like

  • Lulu Exchange
  • Straight Forward

Most Viewed