ലോകത്ത് കൊവിഡ് മരണം 4,96,868 ആയി


ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,96,868 ആയി. 9905769 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5357840 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഇന്നലെ 193974 പുതിയ കേസുകളും 4,891 മരണവും റിപ്പോർ‍ട്ട് ചെയ്തു. അമേരിക്കയിൽ ഇന്നലെ 663 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 127640 ആയി. 47000ത്തോളം പുതിയ കേസുകളാണ് ഇന്നലെ മാത്രം അമേരിക്കയിൽ‍ റിപ്പോർ‍ട്ട് ചെയ്തത്. ബ്രസീലിൽ ഇന്നലെ 1,055 പേരാണ് മരിച്ചത്. 56,109 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയിൽ ഇന്നലെ 176 പേർ കൂടി മരിച്ചു. 8,781 ആണ് ഇവിടുത്തെ മരണസംഖ്യ.

സ്‌പെയിനിൽ ഇന്നലെ എട്ട് പേരാണ് മരിച്ചത്. 28,338 ആണ് രാജ്യത്തെ മരണസംഖ്യ. ബെൽജിയത്തിൽ അഞ്ച് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 9,731 ആയി. ഇറ്റലിയിൽ 30 പേരും ഫ്രാൻസിൽ 26 പേരും ബ്രിട്ടനിൽ 184 പേരുമാണ് ഇന്നലെ മരിച്ചത്. മെക്‌സിക്കോയിൽ 736 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 25,060 ആയി.

ആഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരം കടന്നു. ഇവിടെ മരണസംഖ്യ 9,317 ആണ്. പാകിസ്താനിലെ മരണസംഖ്യ 3,962 ആയി ഉയർന്നു. ഇന്തോനേഷ്യ −2,683, കാനഡ −8,508, ഓസ്ട്രിയ −698, ഫിലിപ്പൈൻസ് −1,224, ഡെന്‍മാർക്ക് −604, ജപ്പാൻ −969, ഇറാഖ് −1,559, ഇക്വഡോർ −4,406 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed