ഇന്ത്യ− ചൈന സംഘർഷം ഗൗരവമേറിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: ഇന്ത്യ− ചൈന സംഘർഷം ഗൗരവമേറിയതും ആശങ്കയ്ക്ക് ഇടയാക്കുന്നതുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൺ. അതിർത്തി പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കണമെന്ന് ഇന്ത്യയോടും ചൈനയോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ− ചൈന വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഗൽവാൻ വാലിയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.

