ബ്രിട്ടണിൽ കത്തിയാക്രമണം; മൂന്നു മരണം


ലണ്ടൻ: ബ്രിട്ടണിലെ റിഡിംഗിലെ ഫോർബറി ഗാർഡനിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ലിബിയൻ പൗരനെന്ന് സംശയിക്കുന്ന 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. കത്തിയുമായി ഓടിയെത്തിയ അക്രമി മുൻപിൽ കണ്ട എല്ലാവരെയും ആക്രമിക്കുകയായിരുന്നു, പോലീസാണ് ഇയാളെ കീഴടക്കിയത്. സംഭവത്തിൽ ഭീകരാക്രമണ സാധ്യത പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed